
ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടൈക്കനാലിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്വിമ്മിംഗ് പൂളിനടുത്ത് മുഖത്ത് ടെപ്പ് ഒട്ടിച്ചനിലയിലായിരുന്നു മൃതദേഹം. കൊടൈക്കനാലിലെ ബംഗ്ലാവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കാറുണ്ട്. ഇത്തരത്തില്‍ ബംഗ്ലാവില്‍ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം 5 വിനോദ സഞ്ചാരികള്‍ സൂര്യനാരായണന്റെ ബംഗ്ലാവില്‍ താമസത്തിന് എത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഇവർക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. വായും മൂക്കും ചേർത്ത് ടേപ്പ് കൊണ്ടു ചുറ്റി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗ്ലാവില്‍ നിന്ന് സ്വർണാഭരണങ്ങള്‍, പണം, സിസി ടിവി ഡിസ്കുകള്‍ എന്നിവയും മോഷണം പോയിട്ടുണ്ട്, 2005ല്‍ പുറത്തിറങ്ങിയ സൂര്യ നായകനായ മായാവി എന്ന ചിത്രത്തിലെ അഭിനയമാണ് വിഷ്ണുപ്രിയയെ ശ്രദ്ധേയയാക്കിയത്.
2018ല്‍ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തില്‍ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.



