ജാതി അധിക്ഷേപത്തിന് പരാതി നൽകി; പിന്നാലെ ഇടത് യൂണിയൻ്റെ വേട്ടയാടൽ; സഹിക്കവയ്യാതെ ഒടുവിൽ ജോലി ഉപേക്ഷിച്ചു; ആരോപണവുമായി ക്ഷേത്രം ശാന്തിക്കാരൻ

Spread the love

കൊച്ചി: ജാതി അധിക്ഷേപത്തിന് പരാതി നല്‍കിയതിന് ഇടത് യൂണിയൻ വേട്ടയാടിയെന്ന് ക്ഷേത്രം ശാന്തിക്കാരന്റെ പരാതി.

video
play-sharp-fill

എറണാകുളം പറവൂർ വാതുറക്കാവ് ക്ഷേത്രം ശാന്തി വിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയത്. ജോലി ലഭിച്ച്‌ വെറു മൂന്ന് മാസത്തിനകം തന്നെ വിഷ്ണുവിന് ജോലി ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു. വേട്ടയാടല്‍ സഹിക്കവയ്യാതെ ജോലി രാജിവെച്ചുവെന്നും വിഷ്ണു പറഞ്ഞു.

2024ല്‍ തത്തപ്പിള്ളി ക്ഷേത്രത്തില്‍ വെച്ചാണ് ക്ഷേത്ര ഉപദേശക സമിതി മുൻ അംഗം വിഷ്ണുവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഈ വിഷയത്തില്‍ പൊലീസില്‍ പരാതിപ്പെട്ട് വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര മനോഭാവത്തോട് കൂടി ഇടത് യൂണിയൻ തന്നെ പിൻതുടർന്ന് വേട്ടയാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവിതാംകൂർ ദേവസ്വം ബോർ‍‍‍ഡിന് കീഴിലെ സ്ഥിരജീവനക്കാരനായിരുന്നു വിഷ്ണു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴില്‍ താത്കാലികമായി ജോലി ചെയ്യുന്ന സമയത്താണ് ജാതി അധിക്ഷേപം നേരിട്ടത്. ജാതി അധിക്ഷേപത്തിനെതിരെ നല്‍കിയ പരാതി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം സമാധാനമായി ജോലിചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇടത് യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.