പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്

Spread the love

കൊല്ലം : പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേല്‍ക്കൂരയടക്കമാണ് നിലംപതിച്ചത്.

video
play-sharp-fill

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളില്‍ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു.

കാലപ്പഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്‍റെ മേല്‍ക്കൂരയില്‍ ടാർപ്പോളില്‍ കെട്ടിയിരുന്നു. മണ്‍കട്ട ഉപയോഗിച്ച്‌ കെട്ടിയ വീടിന്‍റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.