ശിഖർ ധവാന് കൂട്ടായി സോഫി ; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ശിഖർ ധവാനും, അയർലൻ്റ് സ്വദേശി സോഫി ഷൈനും വിവാഹിതരായി

Spread the love

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും, അയർലൻ്റ് സ്വദേശി സോഫി ഷൈനും വിവാഹിതരായി. ശനിയാഴ്ച ഡൽഹിയിലാണ് വിവാഹം നടന്നത്.

video
play-sharp-fill

ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നതും തുടർന്ന് വിവാഹമുറപ്പിച്ചതും ശിഖർ ധവാൻ കഴിഞ്ഞ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റ്, ബോളിവുഡ് മേഖലകളിൽനിന്നുള്ള പ്രമുഖർ ഇരുവർക്കും ആശംസ നേർന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിഖർ ധവാൻ്റെ രണ്ടാം വിവാഹമാണിത്. 2012ലായിരുന്നു അയേഷ മുഖർജിയുമായുള്ള വിവാഹം. തുടർന്ന് 2023 ൽ ആദ്യ ഭാര്യയിൽ നിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടി. ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്.

2024 ലാണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.