കൊല്ലത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ 25 ലക്ഷം രൂപയുടെ തട്ടിപ്പ്, ബില്ലിങ് സ്റ്റാഫിനും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ കേസ് 

Spread the love

കൊല്ലം: ചവറയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലുകളില്‍ ക്രമക്കേട് നടത്തി ലക്ഷങ്ങള്‍ തട്ടിച്ച സംഭവത്തില്‍ ബില്ലിങ് സ്റ്റാഫിനും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചവറ സ്വദേശിനിയായ ആതിരക്കും സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷിനുമാണ് കേസെടുത്തത്.

video
play-sharp-fill

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായിരുന്നു തട്ടിപ്പ് നടന്നത്. ബില്ലുകളില്‍ തിരിമറി നടത്തിയും ബില്‍ ആവശ്യപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതെയും ഏകദേശം 25 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. ശരാശരി ദിവസേന 2,500 രൂപ വരെ ക്രമക്കേട് നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ജീവനക്കാരിയുടെ ഇടപെടലില്‍ സംശയം തോന്നിയ ഉടമ സിസിടിവി ദൃശ്യങ്ങളും സ്റ്റോക്ക് വിവരങ്ങളും പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group