
എറണാകുളം : എറണാകുളം ഞാറയ്ക്കലിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. അർജുൻ ഓണ്‍ലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്നും ആരോ മാനസികമായി സമ്മർദ്ദപ്പെടുത്തിയതായി സംശയമുണ്ടെന്നും കുടുംബം പറയുന്നു. അർജുന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി സംശയമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അർജുൻ കടലില്‍ ചാടി ആത്മഹത്യ ചെയ്തത്. ഒറ്റയ്ക്ക് തൊട്ടടുത്ത കടയില്‍ പോലും അർജുൻ പോകാറില്ല. 3 കിലോ മീറ്റർ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വാഭാവികമാണ്. അർജുന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാ മരണങ്ങളും ഓണ്‍ലൈൻ ഗെയിം അഡിക്ഷന്റെ ലേബലിലാക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഫുട്ബോള്‍ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മ നല്കിയ മൊഴിയിലാണ് കുട്ടി ഫ്രീ ഫയർ ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്. കുട്ടിയ്ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചില്‍ നിന്ന് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി കടല്‍ഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. എന്നാല്‍ മരണകാരണം ഓണ്‍ലൈൻ ഗെയിമിംഗ് അഡിക്ഷനാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇത് തള്ളിയാണ് കുടുംബത്തിൻ്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


