പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വ്യാജ രസീതുമായി പണപ്പിരിവ്; യുവാവ് പിടിയിൽ, കോട്ടയം ആസ്ഥാനമായുള്ള സംഘടനയുടെ പേരിലുള്ള രസീതുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു

Spread the love

പത്തനംതിട്ട: ദേശീയ പരിസ്ഥിതി സംരക്ഷണ സംഘം എന്ന പേരില്‍ വ്യാജ രസീത് ഉണ്ടാക്കി വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയ യുവാവിനെ നാട്ടുകാരും വ്യാപാരികളും ചേർന്ന് പിടികൂടി.

video
play-sharp-fill

നിലമേലില്‍ വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശി അമീൻ (35) ആണ് പിടിയിലായത്. കോട്ടയം ആസ്ഥാനമായുള്ള സംഘടനയുടെ പേരിലുള്ള രസീതുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ആയൂരിലെ ഒരു ഇരുചക്ര വാഹന വില്‍പന കേന്ദ്രത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച്‌ 10,000 രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ വ്യാപാരി സംഘടനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അഞ്ചല്‍, നിലമേല്‍ മേഖലകളിലും ഇയാള്‍ നേരത്തെ സമാന രീതിയില്‍ പണപ്പിരിവ് നടത്തിയതായി ആരോപണമുണ്ട്. സ്ത്രീകള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്.

സംഭവത്തില്‍ നിലവില്‍ ആരും ഔദ്യോഗികമായി പരാതി നല്‍കാത്തതിനാല്‍ ഇയാളെ പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ടു.