‘ലാൻഡിങ് ഗിയറില്‍ പ്രശ്‌നം’; എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് പ്രശ്നമുണ്ടായത്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടില്‍ ലാൻഡിങ് ഗിയറില്‍ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഇറക്കി.

video
play-sharp-fill

വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഗിയറിന് പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് പ്രശ്നമുണ്ടായത്.

ബോയിംഗ് 737 ഇനത്തില്‍ പെട്ട വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group