പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുത്: സംഘപരിവാർ വേദിയിലെ സ്ഥിരം സാന്നധ്യമായ കോട്ടയം നട്ടാശേരി സൂര്യകാലടി മനയിലെ തിരുമേനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെ പോസ്റ്റ്മുക്കി തിരുമേനി
തേർഡ് ഐ ബ്യൂറോ
കോട്ടയം: പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും സംഭാവന നൽകരുതെന്ന ആഹ്വാനവുമായി സംഘപരിവാർവേദിയിലെ സ്ഥിരം സാന്നിധ്യമായ കോട്ടയം നട്ടാശേരി സൂര്യകാലടി മനയിലെ തിരുമേനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെ പോസ്റ്റ് മുക്കി തിരുമേനി സ്ഥലം വിട്ടു. പോസ്റ്റ്ഡിലീറ്റ് ചെയ്ത ശേഷം മാപ്പ് അപേക്ഷയുമായി എത്തിയെങ്കിലും പരാതിയിൽ ഉറച്ചു നിൽക്കുമെന്ന നിലപാടിലാണ് യുവാവ്.
സൂര്യകാലടിമനയിലെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടാണ് കഴിഞ്ഞ ദിവസം രാത്രി 11.55 ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ആഹ്വാനം ചെയ്തത്. ഇതേ തുടർന്ന് അതിരൂക്ഷമായ വിമർശനമാണ് സൂര്യൻ ഭട്ടതിരിപ്പാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എത്തിയത്. എന്നാൽ, പോസ്റ്റ് പിൻവലിക്കാൻ ഇദ്ദേഹം തയ്യാറായില്ല. എന്നാൽ, പോസ്റ്റ് വൈറലായി മാറിയതോടെയാണ് ഇടത് അനുഭാവിയായ യുവാവ് പരാതിയുമായി രംഗത്ത് എത്തിയത്.
താഴത്തങ്ങാട് പ്ലാത്തറയിൽ പി.ആർ രതീഷ് പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. പരാതി സ്വീകരിച്ച പൊലീസ് നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ പോസ്റ്റ് പിൻവലിക്കുന്നതായും മാപ്പ് പറയുന്നതായുമുള്ള പോസ്റ്റുകളുമായി ഭട്ടതിരിപ്പാട് രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷം – ദയവായി ക്ഷമിക്കുക, ബാങ്ക് മാനേജർ പറഞ്ഞതു കേട്ട് പെട്ടന്നുണ്ടായ ധാർമ്മിക രോഷം നിമിത്തമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. ഒരു ദുരദ്ദേശവും ഇല്ലായിരുന്നു. അത് ഡിലീറ്റ് ചെയ്യുന്നു. മാപ്പ് ചോദിക്കുന്നു. – എന്ന പോസ്റ്റ് ഇട്ടത.് എന്നാൽ, പരാതി പിൻവലിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പി.ആർ രതീഷ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group