
ഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി.
ഡല്‍ഹിയില്‍ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി ഷെെനിനെ ശിഖർ ധവാൻ വിവാഹം കഴിക്കുന്നത്.
ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലാണ് ശിഖർ ധവാന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അബുദാബിയിലെ നോർത്തേണ്‍ ട്രസ്റ്റ് കോർപ്പറേഷനില്‍ സെക്കൻഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് നിലവില്‍ സോഫി ഷൈൻ . പ്രോഡക്ട് കണ്‍സള്‍ട്ടന്റായി പ്രവർത്തിച്ചിട്ടുള്ള സോഫി ധവാന്റെ ജീവകാരുണ്യ സംഘടനയായ ‘ശിഖർ ധവാൻ ഫൗണ്ടേഷന്റെ’ മേധാവി കൂടിയാണ്.
ഇൻസ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഫി, ഏറെ നാളായി ധവാനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. പല ക്രിക്കറ്റ് മത്സരങ്ങളിലും ധവാനൊപ്പം സോഫിയെ കണ്ടിരുന്നെങ്കിലും 2025ലെ ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് ഇരുവരുടെയും പ്രണയം പരസ്യമായത്.



