നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികചൂഷണം ചെയ്തു; പോക്സോ കേസ്സിൽ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

Spread the love

കോട്ടയം: പോക്സോ കേസ്സിലെ പ്രതിയ്ക്ക് അഞ്ച് വർഷം കഠിനതടവിനും 130000 രൂപ പിഴയും ശിക്ഷ വിധിച്ചു.

video
play-sharp-fill

വയനാട് സ്വദേശിയായ ജിനേഷ് പി സി (23) യെആണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 5 വർഷം കഠിനതടവിനും 130000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2023 ഒക്ടോബർ മാസം പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചു വാങ്ങി പെൺകുട്ടിയെ ലൈംഗികചൂഷണം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷിനി എച്ച് ആണ് ശിക്ഷ വിധിച്ചത്. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പോൾ കെ എബ്രഹാമും പ്രതിക്ക് വേണ്ടി അഡ്വ ലിതിൻ തോമസ്സും ഹാജരായി.

എസ് ഐ ലെബിമോൻ കെ എസ്, എസ് ഐ സാജു ടി ലുക്കോസ് ,
എസ് സി പി ഒ സരുൺ രാജ്, സി പി ഒ ബിങ്കർ ജി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഈ കേസിലെ അന്വേഷണ ചുമതലയിൽ ഉണ്ടായിരുന്നത്.