പ്രതിസന്ധിയ്ക്ക് പരിഹാരം; ജിസിഡിഎയ്ക്ക് ആദ്യഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് അധികൃതരുടെ ഉറപ്പ്, കലൂർ സ്റ്റേഡിയത്തില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കും

Spread the love

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കും.

video
play-sharp-fill

ജിസിഡിഎയ്ക്ക് ആദ്യഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഉറപ്പുനല്കിയതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്.

4.2 ലക്ഷം എന്ന ജിസിഡിഎ നിർദേശമാണ് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചത്. ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാളെ ആദ്യ ഹോം മത്സരമാണ് നടക്കുന്നത്. നാളെ രാത്രി ഏഴരയ്ക്ക് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ മുംബൈ സിറ്റിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിസന്ധി പരിഹരിച്ചതോടെ മഞ്ഞപ്പടയുടെ ആരാധകർക്ക് ഇതൊരു ആശ്വാസമാകും. മത്സരത്തലേന്ന് ജിസിഡിഎ വാടക തുക കൂട്ടി ചോദിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് മഞ്ഞപ്പട പ്രധിനിധികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

കായികമന്ത്രി ഇടപെടാത്തതിലും ദുരൂഹതയുണ്ടെന്നും സ്റ്റേഡിയം നവീകരണത്തിലും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ ഫാൻഗ്രൂപ്പ് ആയ മഞ്ഞപ്പട പ്രതിനിധികള്‍ പ്രതികരിച്ചു.