കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടം; കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി ഉദ്ഘാടനം നിര്‍വഹിച്ചു

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി നിര്‍വഹിച്ചു.

video
play-sharp-fill

ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷനായി.
മൂന്നു നിലകളിലായി 3443 ച.മീ. വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു.

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് രണ്ടു ഘട്ടങ്ങളും പൂര്‍ത്തീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങില്‍ ജസ്റ്റിസ് എസ്. മനു മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ കെ. ലില്ലി, കെ.പി. പ്രദീപ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. തേജോമയി തമ്പുരാട്ടി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ നിയത പ്രസാദ്, കെ.കെ. അശോക്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ഗിരീഷ്‌കുമാര്‍, പഞ്ചായത്തംഗം കെ. സന്തോഷ്, കാഞ്ഞിരപ്പള്ളി മുന്‍സിഫ് സ്മിത സൂസന്‍ മാത്യു, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ബി. ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.