ഡിസിസി ജനറല്‍ സെക്രട്ടറി തന്നോട് വളരെ മോശമായി പെരുമാറി, യോഗത്തില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ടി വന്നു; വെളിപ്പെടുത്തലുമായി മുൻ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്മി രംഗത്ത് 

Spread the love

കൊല്ലം: ഡി‌സിസി ജനറല്‍ സെക്രട്ടറി ഒ. രാജന്‍ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍ രശ്മി. പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതൃത്വം നടപടി എടുത്തില്ലെന്നും ഒരു യോഗത്തില്‍ കരഞ്ഞുകൊണ്ട് പുറത്തുപോകേണ്ടിവന്നതായും അവര്‍ പറഞ്ഞു.

video
play-sharp-fill

പാര്‍ട്ടി വിടരുതെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടെങ്കിലും ഇത്തവണ അയിഷ പോറ്റി മത്സരിക്കട്ടെയെന്ന നിലപാടാണ് അറിയിച്ചതെന്ന് രശ്മി വ്യക്തമാക്കി. സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ തെളിവോടെ വരട്ടെയെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചയോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ച് രശ്മി ബിജെപിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള തിക്താനുഭവങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും ഇനി കൊട്ടാരക്കര കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും രശ്മി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group