സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടമാരാണ് പട്ടികയിലുള്ളത്.

video
play-sharp-fill

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.

 

1.31 കോടി പുരുഷൻമാർ – 1.38 കോടി സ്ത്രീകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. 277 തേർഡ് ജെൻഡർ, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടർമാർ മാരും അന്തിമ വോട്ടർ പട്ടികയില്‍ ഇടം നേടി. ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയില്‍ 24 ലക്ഷം പേർ പുറത്തായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉള്‍പ്പെടെ 53229 പേർ കൂടി ഹിയറിങ്ങിനു ശേഷം വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഹിയറിംഗിന് ശേഷം കരട് പട്ടികയില്‍ നിന്ന് 15.11 ലക്ഷം വോട്ടർമാരുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.