
തൃശൂർ : കാട്ടകാമ്പാലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പെരുമ്പുള്ളി നഗർ സ്വദേശി അന്നിക്കര സുബ്രഹ്മണ്യൻ – അശ്വതി ദമ്പതികളുടെ മകൾ ദേവികയ്ക്കാണ് (9) പരിക്കേറ്റത്.
വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ പന്നി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് പന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ ദേവികയെ ഉടൻതന്നെ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ വാരിയെല്ലിന് മുകൾഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.മുറിവിൽ നാല് തുന്നലുകളുണ്ട്.



