മദ്യം കഴിക്കുമ്പോൾ കുഴപ്പമൊന്നുമില്ല: പക്ഷേ പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന, വായ വരളുക, ഛർദ്ദിക്കാൻ തോന്നുക, കടുത്ത ക്ഷീണം: ഹാങ്ങോവറിന്റെ കാരണങ്ങൾ ഇവയാണ്.

Spread the love

തിരുവനന്തപുരം: മദ്യപിക്കുമ്പോള്‍ വലിയ കുഴപ്പമൊന്നും തോന്നാറില്ല. എന്നാല്‍, പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന, വായ വരളുക, ഛർദ്ദിക്കാൻ തോന്നുക, കടുത്ത ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ തുടങ്ങും.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം.

video
play-sharp-fill

മദ്യം ശരീരത്തില്‍ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതായത്, വൃക്കകള്‍ സാധാരണയിലും കൂടുതല്‍ മൂത്രം പുറന്തള്ളാൻ ഇത് കാരണമാകും. ഇതുമൂലം ശരീരത്തിലെ വെള്ളവും സോഡിയം, പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകളും നഷ്ടപ്പെടുന്നു. ഇതാണ് കടുത്ത തലവേദന, വായ വരളല്‍, തലകറക്കം, അമിതമായ ദാഹം എന്നിവയ്ക്ക് കാരണം.

ശരീരത്തില്‍ ജലാംശം കുറയുന്നത് തലച്ചോറിനെയും ബാധിക്കും.മദ്യം ശരീരത്തിലെത്തിയാല്‍ കരള്‍ അതിനെ വിഘടിപ്പിക്കുന്നു. ഈ പ്രക്രിയയില്‍ ആദ്യം ഉണ്ടാകുന്ന പദാർത്ഥമാണ് അസറ്റാല്‍ഡിഹൈഡ് (Acetaldehyde). ഇത് ആല്‍ക്കഹോളിനേക്കാള്‍ വിഷാംശമുള്ളതാണ്. ഈ പദാർത്ഥം ശരീരത്തില്‍ അടിഞ്ഞുകൂടുമ്പോള്‍ ഛർദ്ദി, വിയർപ്പ്, മുഖം ചുവന്നുതുടുക്കല്‍, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം ഹാങ്ങോവറിന്റെ തീവ്രത കൂട്ടുന്നു.മദ്യം കരള്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നു. ശരീരത്തിന് ഊർജ്ജം നല്‍കാൻ ഗ്ലൂക്കോസ് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ ക്ഷീണം, ബലഹീനത, ദേഷ്യം, വിറയല്‍ എന്നിവ അനുഭവപ്പെടാം. ഇതുകൊണ്ടാണ് മദ്യപിച്ചതിന്റെ പിറ്റേന്ന് ശരീരത്തിന് ക്ഷീണം തോന്നുന്നത്.മദ്യം ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നു. ഇത് ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

ഇതുമൂലം വയറുവേദന, ഛർദ്ദി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. പ്രത്യേകിച്ച്‌, വെറും വയറ്റില്‍ മദ്യപിക്കുകയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ കൂടാൻ സാധ്യതയുണ്ട്.രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് പൂജ്യത്തില്‍ എത്തുമ്പോഴാണ് ഹാങ്ങോവർ ലക്ഷണങ്ങള്‍ ഏറ്റവും കൂടുന്നത്. ആ സമയമാകുമ്പോഴേക്കും ശരീരം നിർജ്ജലീകരണം, വിഷവസ്തുക്കളുടെ പ്രഭാവം, കുറഞ്ഞ പഞ്ചസാര, വയറ്റിലെ പ്രശ്നങ്ങള്‍, ഉറക്കക്കുറവ് എന്നിവയുമായി പോരാടുകയായിരിക്കും. ഇതുകൊണ്ടാണ് മദ്യപിച്ചതിന്റെ പിറ്റേന്ന് രാവിലെ ഏറ്റവും കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുന്നത്