
കൊല്ലം : ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വച്ച് ഷിബു ബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നല്‍കിയിരിക്കുന്നത്.
ചവറയിലാകും ഷിബു ബേബി ജോണ്‍ സ്ഥാനാർത്ഥിയാവുക. കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ളയോട് മത്സരിച്ച് ഷിബു ബേബി ജോണ്‍ പരാജയപ്പെട്ടിരുന്നു. അതിന് മുമ്പ് സുജിത്തിന്‍റെ പിതാവ് വിജയൻ പിള്ളയോടും ഷിബു പരാജയമേറ്റു വാങ്ങി.
ആർ എസ് പി സ്ഥാനാർഥി നിർണയത്തില്‍ സീറ്റുകള്‍ വച്ചു മാറുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി തിങ്കളാഴ്ച ചർച്ച നടക്കും. ഇടുക്കിയില്‍ വച്ചാണ് ചർച്ച. മണ്ഡലം കമ്മിറ്റികള്‍ 24ന് ചേരും. ജില്ലയില്‍ ആർ എസ് പിയുടെ മറ്റൊരു സീറ്റായ ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർത്തിക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവരാണ് പരിഗണനയില്‍. മണ്ഡലം കമ്മറ്റിയില്‍ ഭൂരിപക്ഷം നേടിയാല്‍ കാർത്തിക് സ്ഥാനാർത്ഥിയാകും.



