‘കൈയ്യും കാലും തല്ലിയൊടിക്കും’; മൂന്നാർ ടൗണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ സ്‌പെഷ്യല്‍ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎല്‍എ

Spread the love

ഇടുക്കി: മൂന്നാർ ടൗണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎല്‍എയുടെ ഭീഷണി.

video
play-sharp-fill

മൂന്നാർ സ്‌പെഷ്യല്‍ തഹസില്‍ദാറിനെ ഫോണില്‍ വിളിച്ചാണ് എംഎല്‍എ ഭീഷണി മുഴക്കിയത്. കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാർ ടൗണിലെ അനധികൃത നിർമ്മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ പരാതിയുമായി എത്തിയവർക്ക് വേണ്ടിയാണ് എംഎല്‍എ ഇടപെട്ടത്. നിയമപരമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് തഹസില്‍ദാർ വ്യക്തമാക്കിയപ്പോള്‍, “നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ല” എന്നായിരുന്നു എംഎല്‍എയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി വൻകിടക്കാർക്ക് ഒത്താശ ചെയ്യുന്നുവെന്നും എംഎല്‍എ ആരോപിച്ചു. കഴിഞ്ഞ മാസം നടന്ന ഈ സംഭാഷണം തഹസില്‍ദാർ അന്ന് തന്നെ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളിലും സബ് കളക്ടറെയും അറിയിച്ചിരുന്നു.