പക്ഷാഘാതം വന്ന് ശരീരം പൂർണമായി തളർന്ന 69 കാരന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചു; പരാതിയുമായി കുടുംബം

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതായി പരാതി. പക്ഷാഘാതം വന്ന് ശരീരം പൂർണമായി തളർന്ന ഇടുക്കി ആനച്ചാല്‍ സ്വദേശി സെല്‍വരാജിന് അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ ഒരുമാസം കാത്തിരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരിന്നു.

video
play-sharp-fill

ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സെല്‍വരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പക്ഷാഘാതം വന്നു പൂർണമായി തളർന്ന് അവശ നിലയിലാണ് മൂന്നാർ ആനച്ചാല്‍ സ്വദേശി സെല്‍വരാജിനെ(69) ഭാര്യ ശാന്തമ്മ കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കുന്നത്.

അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തില്‍ ശസ്ത്രക്രിയയ്ക്ക് ലഭിച്ച ടോക്കണ്‍ നമ്പർ 41. തങ്ങളുടെ അവസരം എത്തുന്നതിന് കുറഞ്ഞത് ഒന്നര മാസം സമയം. അതിനിടെ എന്തും സംഭവിക്കാമെന്ന് അധികൃതർ അറിയിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാൻ നിർബന്ധിതയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ബില്‍ തുക പൂർത്തിയാക്കാൻ നെട്ടോടമോടുമ്പോള്‍ ഈ സിസ്റ്റത്തെ പഴിക്കുകയാണ് ശാന്തമ്മ. നിലവില്‍ 5 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. കൂലിപ്പണി ചെയ്ത് വീടു നോക്കിയിരുന്ന ശാന്തമ്മ ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാത്ത സ്ഥിതിയിലാണ്.