കോട്ടയം കല്ലുമട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപൂയ ദിനാചരണത്തിനും ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി

Spread the love

അയ്മനം : കല്ലുമട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ കുംഭപൂയ മഹോത്സവം ഉണ്ടായിരിക്കുന്നതല്ലന്ന് ഭാരവാഹികൾ അറിയിച്ചു.

video
play-sharp-fill

കുംഭ പൂയ ദിനമായ ഫെബ്രുവരി 28
ശനിയാഴ്ച ക്ഷേത്രത്തിൽ പ്രത്യേക പൂജകളും കലശാഭിഷേകവും നടക്കും. ഗുരുദേവ പ്രതിഷ്ഠയുടെ 26 -ാമത് വാർഷികാഘോഷം ഫെബ്രുവരി 22 ഞായറാഴ്ച വിശേഷാൽ ഗുരുപൂജയോട് കൂടി ഭക്തിനിർഭരമായി നടത്തപ്പെടുന്നു.

പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 21 മുതൽ 27 വരെ തീയതികളിൽ വിവിധ പ്രഭാഷകർ നയിക്കുന്ന സത്സംഗങ്ങൾ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന പൂജകളിലും ആഘോഷ ചടങ്ങുകളിലും ഭക്തജനങ്ങൾക്ക് പങ്കെടുക്കാം..
28 വരെ എല്ലാ ദിവസവും
വൈകിട്ട് 6.45 ന് – പ്രഭാഷണം.

22 – ന് വൈകിട്ട് 6.45 ന് –
നൂറിന്റെ നിറവിൽ ദൃശ്യാവിഷ്കരണം
കുമാരി അനുശ്രീ അനൂപ്. 26 – ന്
വൈകിട്ട് 7.00 ന് –
കുട്ടികളുടെ കലാപരിപാടികൾ .