video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashചെലവിനുള്ളതല്ലാതെ പെട്ടന്നെടുക്കാൻ കാശില്ല ; ബൈക്ക് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യുവാവ്

ചെലവിനുള്ളതല്ലാതെ പെട്ടന്നെടുക്കാൻ കാശില്ല ; ബൈക്ക് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യുവാവ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്‌ : ഗ്രാഫിക്ക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്‌കൂട്ടർ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതു അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദിയുടെ വാക്കുകളിങ്ങനെ…

‘മുപ്പതിനായിരം രൂപ രൊക്കം കൊടുത്തിട്ടാണ് ആശുപത്രി വാസം തുടങ്ങിയത്. ദിവസവും ആയിരം രൂപ എന്ന നിലയ്ക്കായിരുന്നു ചാർജ്ജ്. അതുകൊണ്ടുതന്നെ കയ്യിൽ വേറെ പണമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലെത്തി അങ്ങനെയിരിക്കെയാണ് പെരുമഴ ആരംഭിച്ചത്. ആളുകൾ വലിയ വിഷമത്തിലാണ്. കഴിഞ്ഞ തവണത്തെപ്പോലെ ദുരിതാശ്വാസ പ്രവർത്തനത്തിന് പോകാനും വയ്യാത്ത അവസ്ഥയിലാണ് ഞാൻ. ഞാനൊരു വിഷ്വൽ ആർട്ടിസ്റ്റാണേ, സിനിമയ്‌ക്കൊക്കെ വർക്ക് ചെയ്തിട്ടാണ് പൈസ ഉണ്ടാക്കുന്നത്. കിട്ടുമ്പോ വലിയ തുകതന്നെ കിട്ടും. പക്ഷേ ആശുപത്രിയിലായിരുന്നതുകൊണ്ട് ബിസിനസ് മോശമായി.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അതുകൊണ്ട് ഞാനും ഭാര്യ അരുണിമയുംകൂടി ബൈക്ക് വിറ്റ് കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനങ്ങ് തീരുമാനിച്ചു. നാൽപ്പതിനായിരം രൂപയാണ് ബൈക്ക് വിറ്റാൽ കിട്ടുക. അതിൽ ഇരുപത്തയ്യായിരം രൂപ ഞങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും. ബാക്കി തുക കൊടുക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ആശുപത്രിയിലായിരുന്നതുകൊണ്ട് പോക്കറ്റിൽ വേറെ കാശില്ല. അതുകൊണ്ടാണ് ശേഷിക്കുന്ന തുക കയ്യിൽ വെക്കാൻ തീരുമാനിച്ചത്’.

‘കഴിഞ്ഞ തവണ കുട്ടികളുടെ ചിത്രം വരച്ചുതരാം, അതിന്റെ പണം നിങ്ങൾ എനിക്കു തന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം എന്നൊരു പോസ്റ്റ് ഞാനിട്ടിരുന്നു. അന്ന് അമ്ബതിനായിരം രൂപയാണ് എന്റെ അക്കൌണ്ടിലേക്ക് എത്തിയത്. ഗൾഫിലുള്ള ഒരു ചേട്ടൻ അദ്ദേഹത്തിന്റെ കുട്ടിയുടെ ചിത്രം വരയ്ക്കുന്നതിനായി പതിനായിരം രൂപയാണ് എന്റെ അക്കൌണ്ടിലേക്കിട്ടത്. പക്ഷേ ഞാൻ വിചാരിച്ചതിനും കൂടുതൽ ആളുകൾ എന്റെ അക്കൌണ്ടിലേക്ക് പൈസയിട്ടു.

ശരിക്കും പെട്ടുപോയി. ഇത്രയും ആളുകളുടെ മക്കളുടെ പടം എങ്ങനെ വരയ്ക്കും. പണം തന്ന എല്ലാവർക്കും ചിത്രം വരച്ചുകൊടുക്കാൻ പറ്റിയില്ല. എന്നുകരുതി അവരൊന്നും എന്നോട് പിണങ്ങിയില്ല. പടം വരച്ചുകിട്ടാനൊന്നുമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണമാണ് തനിക്ക് തന്നതെന്നും അതുകൊണ്ട് വരച്ചുകിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് അവർ പറഞ്ഞു. അതുകൊണ്ട് രക്ഷപെട്ടുവെന്ന് പറയാം. കാരണം അത്രയും പേരുടെ പടംവരയ്ക്കുകാന്നൊക്കെ പറഞ്ഞാൽ ശ്രമകരമായ പണിയല്ലേ’.

‘അന്ന് പടംവരച്ചുകിട്ടിയ തുകയുടെ കൃത്യമായ കണക്ക് എനിക്ക് പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. കാശ് തന്നവരൊന്നും കണക്ക് ചോദിച്ചുമില്ല കേട്ടോ. എല്ലാവരുടേയും ചിത്രം വരച്ചുകൊടുക്കാൻ പറ്റാതിരുന്നതുകൊണ്ടാണ് കണക്ക് പ്രസിദ്ധീകരിക്കാഞ്ഞത്. വരച്ചുകൊടുക്കാൻ പറ്റാത്തതുകൊണ്ട് വിഷമം ഉണ്ടായിരുന്നു.’ ആദി പറഞ്ഞു.

‘ഇത്തവണ പത്തുപേരുടെ പടം വരച്ചു തരാം എന്നാണ് ഞാൻ മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനം. പടം വരച്ചു കിട്ടുന്നതിന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പത്തുപേരുടെ പടമേ വരച്ചുതരൂ എന്ന് പറയുന്നതുകണ്ട് വേറൊന്നും വിചാരിക്കരുത്. ഡിജിറ്റൽ വരയായതുകൊണ്ടുതന്നെ സമയമെടുത്തല്ലേ വരയ്ക്കാൻ പറ്റുക, അതുകൊണ്ടാണ്’. ആദി പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments