
കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസ്സുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികമാണെന്നും അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി.
‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’ ഇതായിരുന്നു സൂപ്രണ്ടിൻ്റെ മറുപടി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു വിചിത്ര പ്രതികരണം.
ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


