പെരുമ്പളം പാലം യാഥാർത്ഥ്യമായി: ഉദ്ഘാടനം മാർച്ച് ആദ്യവാരം: ദ്വീപിലെത്താൻ ബോട്ടും ജങ്കാറും ഉപയോഗിച്ചിരുന്ന ദ്വീപ് നിവാസികൾക്ക് പാലം പുതിയ അനുഭവം.

Spread the love

കൊച്ചി : 2019 സെപ്തംബര്‍ മാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം തുടങ്ങിയ പെരുമ്പളം പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു.
പെരുമ്പളം ദ്വീപിലെ ജനങ്ങള്‍ ബോട്ടും ജങ്കാറുമാണ് ദ്വീപിലെത്താൻ ആശ്രയിച്ചിരുന്നത്.
പാലം യാഥാർത്ഥ്യമാകുന്നതോടെ ദ്വീപ് നിവാസികള്‍ക്ക് അതൊരു പുതിയ അനുഭവമാകും .

video
play-sharp-fill

ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തില്‍ വേമ്പനാട് കായലിലാണ് പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ശാന്തമായ കായല്‍ യാത്ര, ദ്വീപ് ഭംഗി, ഗ്രാമീണ ജീവിതം, പച്ചപ്പ് എന്നിങ്ങനെ പ്രകൃതി സൗന്ദര്യം തേടിയെത്തുന്നവർക്ക് ഏറ്റവും മികച്ച ഇടമാണ് പെരുമ്പളം ദ്വീപ്.
2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിരവധി പ്രശ്നങ്ങള്‍ ഉയർന്ന് വന്നു.

അതൊക്കെ പരിഹരിച്ച്‌ ഭൂമി വിട്ടു നല്‍കിയവർക്ക് നഷ്ടപരിഹാരത്തുക കൃത്യമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അരൂക്കുറ്റിയില്‍ നിന്നുള്ള കെഎസ്‌ഇബിയുടെ വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും അപ്പ്രോച്ച്‌ റോഡുകള്‍ നിർമ്മിക്കുന്ന ഇടങ്ങളിലെ പ്രയാസങ്ങളും പാലം നിർമ്മാണത്തില്‍ തടസ്സങ്ങളായി മാറുമെന്ന് കരുതി .
എന്നാല്‍ എം.എല്‍.എ ദലീമയുടെ ഭാഗത്ത് നിന്നുമുണ്ടായ ഫലപ്രദമായ ഇടപെടലുകളിലൂട ആ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പ്രോച്ച്‌ റോഡുകള്‍ക്കായി ആയിരക്കണക്കിന് തെങ്ങുകുറ്റികള്‍ സ്ഥാപിച്ചുകൊണ്ട് പ്രത്യേക സംവിധാനം ഒരുക്കിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
പാലം നിർമ്മാണത്തിൻ്റെ കരാർ കമ്പനി ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോർപ്പറേറ്റ് സൊസൈറ്റിയാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർമ്മാണ സ്ഥലത്ത് എത്തുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

പാലം പൂർത്തിയാകുമ്പോള്‍ പെരുമ്പളത്തേക്ക് കെഎസ്‌ആർടിസി സർവീസ് വേണമെന്ന ആവശ്യം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ എം.എല്‍.എ ദലീമ അറിയിച്ചിട്ടുണ്ട്.
ദ്വീപിലേക്ക് പാലം പൂർത്തിയാകുമ്പോള്‍ ബസ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കുകയും അതിനായി ഉദ്യോഗസ്ഥർ സന്ദർശിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
2026 മാർച്ച്‌ ആദ്യവാരമായിരിക്കും പാലത്തിൻ്റെ ഉദ്ഘാടനം .