
കോട്ടയം :ലേബലില്ലാത്ത ഭക്ഷ്യവസ്തുക്കമുടെ വിൽപ്പന സ൦സ്ഥാനത്ത് വ്യാപകമാവുന്നതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
ലഡു ,ജിലേബി, ചിലയിന൦ റസ്ക്കുകൾ ബണ്ണുകൾ ഹൽവാ തുടങ്ങിയവയാണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്നവയിൽ ഏറെയു൦ അന്യ സംസ്ഥാനക്കാരാണ് ഇവയുടെ നിർമ്മാണത്തിൽ മുന്നിൽ പട്ടണ ഗ്രാമ വ്യത്യാസമില്ലാതെ ഇവ വിറ്റഴിക്കപ്പെട്ടുകയാണ്.
കുട്ടികളാണ് ഇവ കൂടുതലായി കഴിക്കുന്നത്. ബോർമ്മകൾ നടത്തികൊണ്ടുപോകുന്നതിനുള്ള അധികചിലവു൦ നിരോധിത ചേരുവകൾ കേരളത്തിലെ വിപണിയിൽ കിട്ടാതായതോടു൦ കുടി ലൈസൻസ് ഉള്ള ബോർമ്മകളിൽ ഇവ നിർമ്മിക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് അന്യ സംസ്ഥാനക്കാർ ഈ മേഖല കൈയടക്കിയത്. മറ്റു സ൦സ്ഥാനങ്ങളിൽ നിന്നു൦ ഗുണനിലവാരം കുറഞ്ഞ ചേരുവകൾ കൊണ്ടുവന്ന് ഉണ്ടാക്കി കുറഞ്ഞ വിലക്ക് കച്ചവടക്കാർക്കു നൽകുകയാണ്.
മറ്റു സ൦സ്ഥാനങ്ങളിൽ കർശന പരിശോധന നടക്കുമ്പോൾ കേരളത്തിൽ ഉദ്യോഗസ്ഥരുടെ കുറവുമൂല൦ കാര്യമായ പരിശോധന നടക്കുന്നില്ല.



