
കൊല്ലം: കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം.
ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ല്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായിരുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസ്സില്‍ ചേർന്നത് മുതല്‍ പാർട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
അതേസമയം, രശ്മിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം. രണ്ട് ഉപാധികള്‍ രശ്മി കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ അനുകൂലമായ മറുപടി കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആർ രശ്മി.



