മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനെത്തിയ ഡോക്ടറോട് വനിത ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി

Spread the love

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മോശമായി പെരുമാറിയെന്നു സൂപ്രണ്ടിന്റെ റിപ്പോർട്ട്‌. 2022 ഓഗസ്റ്റ് 17 നാണ് മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. ഒന്നാം വർഷ പി ജി ഡോക്ടർ ആണ് ഇവരോട് മോശമായി പെരുമാറിയത്.

video
play-sharp-fill

പ്രസവ മുറിയില്‍ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ തുടർന്നായിരുന്നു മോശം പെരുമാറ്റം. മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്‌ സൂപ്രണ്ട് ആണ് മനുഷ്യാവകാശ കമ്മീഷനെ ഈ കാര്യം അറിയിച്ചത്.

ഡോക്ടർ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം നല്‍കിയത്. വിഷയത്തില്‍ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും ആശുപത്രി അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group