play-sharp-fill
ആഗസ്റ്റ് 14 നും 15 നും പൂഞ്ഞാറിൽ വൻ ഉരുൾപ്പൊട്ടൽ സാധ്യത: ആളുകൾ മാറിത്താമസിക്കണം: മുന്നറിയിപ്പ് സന്ദേശവുമായി പി.സി ജോർജ് എംഎൽഎ

ആഗസ്റ്റ് 14 നും 15 നും പൂഞ്ഞാറിൽ വൻ ഉരുൾപ്പൊട്ടൽ സാധ്യത: ആളുകൾ മാറിത്താമസിക്കണം: മുന്നറിയിപ്പ് സന്ദേശവുമായി പി.സി ജോർജ് എംഎൽഎ

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയത്തിൽ ഭയന്നു നിൽക്കുന്ന ഈരാറ്റുപേട്ട പൂഞ്ഞാർ നിവാസികൾക്ക് മുന്നറിയിപ്പുമായി പി.സി ജോർജ് എംഎൽഎ. പി.സി ജോർജിന്റെ പേരിലുള്ള ഓഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പ് സന്ദേശം പ്രചരിക്കുന്നത്. പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ 14 നും 15 നും ഉരുൾപ്പൊട്ടലുണ്ടാകുമെന്ന സന്ദേശമാണ് പി.സി ജോർജ് അയച്ചു നൽകുന്നത്. കഴിഞ്ഞ ദിവസം മുണ്ടക്കയം മേഖലയിൽ വൻ ഉരുൾപ്പൊട്ടലുണ്ടായിരുന്നു. ഇതേ തുടർന്നാണ് പൂഞ്ഞാർ തീക്കോയി മേഖലകളിൽ മുന്നറിയിപ്പ് സന്ദേശം നൽകൻ പി.സി ജോർജ് എംഎൽഎ തയ്യാറായിരിക്കുന്നത്.


കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശത്തെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ രാത്രി കാലങ്ങളിൽ വീടുകളിൽ താമസിക്കരുതെന്നും, മാറി താമസിക്കണമെന്നുമാണ് മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കണമെന്ന ജാഗ്രതാ നിർദേശവും ഇവർ നൽകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ അപകടമുണ്ടായാലുടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും പി.സി ജോർജ് എംഎൽഎ അറിയിക്കുന്നു.
രാത്രിയിൽ അപകട മേഖലയിലുള്ള വീടുകളിൽ കിടന്നുറങ്ങാതെ, സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ആളുകൾ പരമാവധി സഹകരിക്കണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group