
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ആവശ്യം.
ഡിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. സീറ്റ് വിഭജന ചർച്ചകള്‍ക്ക് മുന്നോടിയായി ഹൈക്കമാൻഡിനെയും കെപിസിസി നേതൃത്വത്തെയും ഈ നിലപാട് ഔദ്യോഗികമായി അറിയിക്കാനാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം.
തിരുവല്ല നിയമസഭാ മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തില്‍ ശക്തമായി ഉയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി, യുഡിഎഫ് ബാനറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ മത്സരിക്കുന്ന തിരുവല്ല നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് എക്സിക്യൂട്ടീവ് യോഗം.



