സല്യൂട്ട് മനോജ്;കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ യുവതിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു

Spread the love

കോട്ടയം: കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ യുവതിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു.

video
play-sharp-fill

എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ വച്ച് മനോജിന് മൊമെന്റോ നൽകി. ബുധനാഴ്ച്ച രാവിലെ താഴത്തങ്ങാടി അറുത്തൂട്ടിയിൽ വച്ചാണ് കുപ്രസിദ്ധ മോഷ്‌ടാവ് തമിഴ്‌നാട് തിരുനൽവേലി സ്വദേശി ജ്യോതിയെ മനോജിന്റെ ഇടപെടലിൽ പൊലീസ് പിടികൂടിയത്.

​കോ​ട്ട​യ​ത്ത് ​നി​ന്ന്ബ​സി​ലെ​ത്തി​യ​ ജ്യോതി അ​റു​ത്തൂ​ട്ടി​ ​ഭാ​ഗ​ത്ത് ​ഇ​റ​ങ്ങി മനോജിന്റെ​ ​ഓ​ട്ടോ​യി​ൽ​ ​ക​യ​റുകയായിരുന്നു.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ​ട്ടോ​ ​നീ​ങ്ങു​ന്ന​തി​നി​ടെ​ ​ഇ​വ​ർ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​പ​ഴ്‌​സ് ​പി​ന്നി​ലേ​യ്ക്ക് ​ഇ​ടു​ന്നത്​ ​ക​ണ്ണാ​ടി​യി​ലൂ​ടെ​ ​​കണ്ട് ​സം​ശ​യം​ ​തോ​ന്നി​യ മനോജ്​ ​സ്റ്റാ​ൻ​ഡി​ലേ​യ്ക്ക് ​വ​ണ്ടി​ ​എ​ത്തി​ച്ചു.​ ​തു​ട​ർ​ന്ന് ​സ​ഹ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​മാ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ഇ​വ​ർ​ ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​സ്‌​പൈ​ഡ​ർ​ ​പെ​ട്രോ​ളിം​ഗ് ​സം​ഘ​ത്തെ​യും,​ ​

പി​ങ്ക് ​പൊ​ലീ​സി​നെ​യും​ ​അ​റി​യി​ച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പഴ്‌സുകൾ ഇവരിൽ നിന്ന് കണ്ടെത്തി. തിരുനെൽവേലി സ്വദേശിയായ മോഷണ കേസിൽ പ്രതി ജ്യോതിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു