വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു; അഭിമുഖം ഫെബ്രുവരി 23ന്

Spread the love

വയനാട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്.

video
play-sharp-fill

വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ യോ​ഗ്യത രേഖകൾ സഹിതം ഫെബ്രുവരി 23ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് കരാർ നിയമനം.

യോ​ഗ്യത: എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,000 രൂപ ശമ്പളമായി ലഭിക്കും.

ഇന്റർവ്യൂ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 23 രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.