എല്ലാവര്‍ക്കും ഭൂമി; എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാര്‍ട്ട്; അഞ്ച് ലക്ഷത്തോളം പട്ടയം വിതരണം ചെയ്തെന്ന് മന്ത്രി കെ രാജൻ

Spread the love

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായാണ് റവന്യൂ വകുപ്പ് കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രവർത്തിച്ചതെന്ന് മന്ത്രി കെ രാജൻ.

video
play-sharp-fill

കേരളത്തില്‍ പട്ടയ മിഷൻ എന്ന ആശയം കൊണ്ടുവരാനായി. അഞ്ച് ലക്ഷത്തോളം പട്ടയങ്ങള്‍ കഴിഞ്ഞ 10 വർഷത്തില്‍ വിതരണം ചെയ്യാനായി.

കാല്‍ ചവിട്ടാൻ സ്വന്തമായി മണ്ണ് കിട്ടിയ ജനതയുടെ സന്തോഷവും ആത്മാഭിമാനവും പട്ടയ വിതരണ ചടങ്ങുകളില്‍ കണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലെ ആദ്യ ഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ തന്നെ കൈമാറുമെന്ന് മന്ത്രി ഉറപ്പു നല്‍കി.