ആചാരപ്പൊലിമയില്‍ വിട്ടുവീഴ്ചയില്ല; ആലപ്പുഴയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘റോബോട്ടിക്’ ഗജവീരന്മാര്‍

Spread the love

ആലപ്പുഴ: കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളില്‍ റോബോട്ടിക് ആനകളെ സമർപ്പിച്ചു.

video
play-sharp-fill

വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ആദ്യമായി ജീവനുള്ള ആനകള്‍ക്ക് പകരം അത്യാധുനികമായ ഈ ബദല്‍ സംവിധാനം ഏർപ്പെടുത്തിയത്.

പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നീലംകുളങ്ങര വിഷ്ണുദാസൻ’, ‘ഓംകാരേശ്വരം രാമസേനാപതി’ എന്നീ പേരുകളിലറിയപ്പെടുന്ന ഈ ഗജവീരന്മാരെ പൂർണ്ണമായ ആചാരങ്ങളോടെയാണ് ക്ഷേത്രസമിതികള്‍ ഏറ്റുവാങ്ങിയത്.