യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവം; ‘അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല’; വിമര്‍ശനവുമായി ഹൈക്കോടതി

Spread the love

ഇടുക്കി: തൊടുപുഴയില്‍ യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈകോടതി.

video
play-sharp-fill

കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണം.

അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അപകടത്തിന്‍റെ യഥാർത്ഥ വസ്തുത എന്താണ് എന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കി. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് രണ്ട് ദിവസം മുൻപ് മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടം.