
കൊച്ചി: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് നഗരത്തില്‍ വ്യാപകമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. അനധികൃതമായി സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും ഉടന്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി നല്‍കി.
“ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. സ്പോണ്‍സര്‍മാരുടെ മുഖം പ്രദര്‍ശിപ്പിക്കാനാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.


