അമ്പലപ്പുഴയില്‍ പതിനൊന്നുകാരനെ കടലില്‍ കാണാതായി; തിരച്ചിൽ ഊർജ്ജിതമാക്കി നാട്ടുകാരും പോലീസും

Spread the love

അമ്പലപ്പുഴയില്‍ പതിനൊന്നുകാരനെ കടലില്‍ കാണാതായി. ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിനെയാണ് കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. പോലീസ്തി രച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

video
play-sharp-fill

ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കുട്ടിയെ കാണാനില്ല. കുട്ടിയുടെ വസ്ത്രങ്ങള്‍ കടപ്പുറത്ത് കടല്‍ഭിത്തിക്ക് മുകളില്‍ കണ്ടെത്തിയിരുന്നു. കെ.കെ കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. കുട്ടി വൈകീട്ട് സ്കൂളില്‍ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വസ്ത്രം കല്ലില്‍ വെച്ചിട്ട് കടലില്‍ കുളിക്കാനിറങ്ങിയതായിരിക്കാമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പൊന്തുവള്ളത്തിലും, മറ്റ് വള്ളങ്ങളിലും തെരച്ചില്‍ ആരംഭിച്ചു. അമ്പലപ്പുഴ പൊലീസും, നാട്ടുകാരും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group