
കേരള സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ. ഇത് സിനിമയല്ല യാഥാർഥ്യമാണെന്നാണ് ചന്ദ്രശേഖറിൻറെ വാദം. കേരള സ്റ്റോറി ഒരു കെട്ടുകഥയല്ലെന്നും മറിച്ച് കേരളത്തിലെ യാഥാർഥ്യമാണെന്നും വാദിക്കുകയാണ് അദ്ദേഹം.
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും അത് സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ സിനിമയില്‍ കാണിക്കുന്നത് പോലെ കേരളത്തില്‍ എവിടെയെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരവുമില്ല.
ഈ സിനിമയ്ക്കെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നത്. കേരളാ ഫയല്‍ ഇഷ്ടമില്ലാത്തവർ കാണണ്ട, അത് പറയാൻ മുഖ്യമന്ത്രി ആരാണെന്നാണ് ചന്ദ്രശേഖർ ചോദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


