
തിരുവനന്തപുരം: വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യ മാർക്കറ്റുകളിൽ നടന്ന പരിശോധനയിൽ വർക്കല പുന്നമൂട് മാർക്കറ്റില്‍നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ പിടികൂടി.
അഞ്ചുതെങ്ങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും മീൻ കൊണ്ടുവന്ന് ദിവസങ്ങളോളം ഐസും മറ്റ് പദാർഥങ്ങളുമിട്ട് സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായി ആരോഗ്യവിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് പരിശോധന നടത്തിയത്.
കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. ഇതിൽ കണവ വലിയ അളവില്‍ സൂക്ഷിച്ചിരുന്നു. വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മീൻ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീൻ നശിപ്പിച്ചു. മാർക്കറ്റില്‍നിന്നും 25 കിലോ നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെല്‍ത്ത് ഇൻസ്‌പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഹസ്മി, പിങ്കി, മുബാറക്ക് എന്നിവരായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.



