മുഖ്യമന്ത്രിക്ക് പിന്നാലെ കേരള സ്റ്റോറിയിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രിയും! നിങ്ങൾ ചാണകം കഴിക്കുമ്പോൾ കേരളത്തിലുള്ളവർ ഇഷ്ടമുള്ളതെല്ലാം കഴിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പ്

Spread the love

കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ചിത്രത്തിൻറെ ട്രെയിലറിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു.

video
play-sharp-fill

നിങ്ങള്‍ ചാണകം തിന്നുമ്പോള്‍ ഞങ്ങള്‍ കേരളത്തില്‍ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും എന്നാണ് ശിവൻകുട്ടി തൻ്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികള്‍ക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group