ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയമെന്ന് കോടതി

Spread the love

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവർ-ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവില്ല. തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയില്‍ തെളിവില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.

video
play-sharp-fill

ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോർഡിന്റെ ചുമതല. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്ന്തി കോടതി ഉത്തരവില്‍‌ പറയുന്നു. ഗൂഢാലോചനയില്‍ തെളിവില്ലെന്നും ‌മഹസറില്‍ ഒപ്പ് വെക്കാത്തത് ക്രിമിനല്‍ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവില്‍ പറയുന്നു.

തന്ത്രിക്കെതിരെ ഗൂഢാലോചന അടക്കം നടത്തിയതിന് മതിയായ തെളിവില്ലെന്നാണ് വിജിലൻസൻസ് കോടതി ഉത്തരവില്‍ പറയുന്നത്. തന്ത്രിക്കെതിരെ എഫ്‌ഐആറില്‍ അടക്കം ചുമത്തിയിട്ടുള്ള വകുപ്പുകള്‍ വലിയ വിവാദമായിരുന്നു.

തന്ത്രയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും കുടുംബാംഗങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു ചില രേഖകള്‍ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ഗൂഢാലോചനയുടെ ഭാഗമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദങ്ങള്‍ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ദ്വാരപാലക- കട്ടിള പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി നാല്‍പത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലിന് പുറത്തിറങ്ങിയത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്‌പോർട്ട് കെട്ടിവയ്ക്കണം, ചൊവ്വ, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group