
തിരുവനന്തപുരം: ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ നടപടി. സർജനെയും അനസ്തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി.
കഴിഞ്ഞദിവസമാണ് ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയത്. അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയത്. മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. സംഭവത്തിൽ ഇഎസ്ഐ ഡയറക്ടർക്ക് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനില്‍ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടർ ഉത്തരവിറക്കി. പുതിയ ഡോക്ടർമാർ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


