സിപിഎമ്മിന്റെ സൈബർ പി ആർ വർക്കുകള്‍ പാളുന്നു: എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച്‌ മൂന്നു മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ ടീം വിട്ടു:എംവി രാഘവന്റെ മകൻ സിപിഎമ്മിനെ തോല്‍പ്പിക്കാനുളള പിആർ വർക്കാണ് ഏറ്റെടുത്തിരിക്കുന്നതെന്ന തരത്തിലും പ്രചരണമുണ്ട്.

Spread the love

തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ പി ആർ വർക്കുകള്‍ പാളുന്നു. പാ‍‍ർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ വികസന മുന്നേറ്റ യാത്രയില്‍ പെൻഷൻ തുക കൈമാറിയ സംഭവം പാളിയതില്‍ പാർട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.

video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തിയിലാണ്.
സാമൂഹിക മാധ്യമ ഇടപെടല്‍ പാളുന്നുവെന്ന് ആക്ഷേപം ശക്തമാണ്. സൈബർ സംഘത്തിനെതിരെ ചില പാർട്ടി നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. എം. വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച്‌ മൂന്നു

മുതിർന്ന മാധ്യമപ്രവർത്തകർ സൈബർ ടീം വിട്ടു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് ടീം വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ നികേഷ് കുമാറിനെ സ്ഥാനാർത്ഥിയാക്കുമെന്ന് റിപ്പോർട്ടുകള്‍ക്കിടെയാണ് സൈബർ ടീമില്‍ പൊട്ടിത്തെറിയുണ്ടായത്. സോഷ്യല്‍ മീഡിയ ട്രോളുകളിലും നികേഷ് കുമാർ നിറഞ്ഞു നില്‍ക്കുകയാണ്.

സിപിഎമ്മിന്റെ കനഗോലു എന്നാണ് നികേഷിന് സൈബർ ലോകത്ത് വിഷയം. എംവി രാഘവന്റെ മകൻ സിപിഎമ്മിനെ തോല്‍പ്പിക്കാനുളള പിആർ വർക്കാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന തരത്തിലും പ്രചരണമുണ്ട്.