പത്തിലേറെ മൊബൈൽ നമ്പറുകൾ; ആറോളം വാഹനങ്ങൾ; പകൽ സമയങ്ങളിൽ ബ്യൂട്ടീഷ്യൻ; രാത്രികാലങ്ങളിൽ ലഹരിമരുന്ന് വില്പന; കോഴിക്കോട് ദമ്പതികൾ പിടിയിൽ

Spread the love

കോഴിക്കോട്: ലഹരിമരുന്ന് വില്പന നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘവും മെഡിക്കല്‍ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്.

video
play-sharp-fill

കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അരുണ്‍ എന്നയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ വ്യാജ ഐഡി കാർഡുകളും 10ലേറെ മൊബൈൽ നമ്പറുകളും ആറോളം വാഹനങ്ങളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.

ഇടപാടുകാരായ യുവാക്കള്‍ക്കിടയില്‍ ‘ഡോണ്‍’ എന്നാണ് ഇർഫാൻ അറിയപ്പെടുന്നത്. രാത്രി മാത്രം പുറത്തിറങ്ങി വില്പന നടത്തുന്ന രീതിയാണ് ഇയാള്‍ പിന്തുടരുന്നത്. ഒപ്പം ഭാര്യയും ഉണ്ടാകും. ബ്യൂട്ടീഷനായി രാവിലെ ജോലിചെയ്യുന്ന നിർഫാനയും ഭർത്താവും നഗരത്തിലെ ലഹരിമരുന്ന് മൊത്തവ്യാപാര ശൃംഖലയില്‍ ഉള്‍പ്പെട്ടവരാണെന്നാണ് വിവരം. ഭാര്യയുടെ അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group