വീടിന് മുന്നിലെ റീത്ത്; പത്രികരണവുമായി വി എസ് അനില്‍കുമാർ; ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവർത്തികളിൽ ഭയപ്പെടില്ല

Spread the love

കണ്ണൂർ: വീടിന് മുന്നില്‍ റീത്ത് കണ്ട സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരൻ വി എസ് അനില്‍കുമാർ.

video
play-sharp-fill

ഭീരുത്വം നിറഞ്ഞ പരിപാടിയാണിതെന്നും ഇത്തരം പ്രവൃത്തികള്‍ ഇരുട്ടിന്റെ മറവില്‍ പ്രധാനമായും ഭീരുക്കളോ കള്ളന്മാരോ ഇങ്ങനെ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ വിമർശനാത്മകമായ കമന്റുകള്‍ ഉണ്ടായിരുന്നുവെന്നും സംഭവത്തില്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റീത്ത് വെച്ചത് കൊണ്ട് ഭയപ്പെടുന്നില്ല. ഇതിന്റെ പിറകില്‍ ആരാണെന്ന് ഊഹിക്കാൻ താനില്ല. അത് ജനാധിപത്യപരമായ രീതിയല്ല. പരസ്പരം പറയാനുള്ളതും കേള്‍ക്കാനുള്ളതും ചെയ്യുകയെന്നതാണ് ജനാധിപത്യമെന്നും വ്യക്തമാക്കി.

വി കുഞ്ഞികൃഷ്ണൻ ഓഡിറ്ററായിരുന്നു. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് മറുപടി വേണം. അദ്ദേഹം അടിയുറച്ച പ്രവർത്തകനാണ്. പാർട്ടിയില്‍ അഞ്ചുവർഷക്കാലം പറഞ്ഞിട്ടും മറുപടിയില്ലാത്തത് കൊണ്ടാണ് പുറത്ത് പറഞ്ഞതെന്ന് വി കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്. കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. ഇതിന് മറുപടി വേണമെന്നും അനില്‍ കുമാർ പറഞ്ഞു.