ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: അന്വേഷണവുമായി സഹകരിക്കാൻ മൊബൈല്‍ കമ്പനികള്‍ക്ക് നിർദേശം നല്‍കി ഹൈക്കോടതി

Spread the love

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ അന്വേഷണവുമായി സഹകരിക്കാൻ മൊബൈല്‍ കമ്പനികള്‍ക്ക് നിർദേശം നല്‍കി കോടതി. പ്രതികളുടെ ഫോണ്‍ വിളി വിശദാംശങ്ങള്‍, ടവർ ലൊക്കേഷൻ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാൻ മൊബൈല്‍ സേവന ദാതാക്കള്‍ക്കാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. എസ് ഐ ടി ആവശ്യപ്രകാരമാണ് ഹൈക്കോടതി ഉത്തരവ്.

video
play-sharp-fill

ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ ഹൈക്കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വാദം തുടങ്ങിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് പി ഹാജരാക്കി. സാമ്പിള്‍ എടുക്കാൻ നടപടികള്‍ സ്വീകരിച്ചുവെ‌‌ന്ന് കോടതിയില്‍ അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും റിപ്പോർട്ടില്‍ പറയുന്നു.

മൊബൈല്‍ സേവന ദാതാക്കള്‍ സഹകരിച്ചാല്‍ മാത്രമേ ഈ അന്വേഷണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും എസ് പി പറഞ്ഞു. ഇതോടെയാണ് മൊബൈല്‍ കമ്പനികള്‍ സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാൻ കമ്പനികള്‍ സഹകരിക്കണമെന്നും എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group