വളാഞ്ചേരിയിൽ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

Spread the love

വളാഞ്ചേരി: സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു.

video
play-sharp-fill

വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ശശി(60)യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ ദീർഘദൂര ബസുകൾ നിറുത്തുന്ന ഇടത്തിന് സമീപമാണ് സംഭവം.

ബസിന്റെ ചക്രം ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.ഉ ടനെ സമീപത്ത് കൂടി നിന്നവർ ചേർന്ന് ഇയാളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമം നടത്തുനതിനിടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.