
കോട്ടയം : വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും ക്ഷീരകർഷക സെമിനാറും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
വൈക്കം സഗരസഭാദ്ധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി. രാജശേഖരൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. മനോജുകുമാർ തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


