
കോട്ടയം: ഭിന്നശേഷി അധ്യാപക നിയമനപ്രശ്നത്തിൽ സഭകൾക്കും സർക്കാരിനും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമേകിയത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപിയുടെ ഇടപെടൽ.
ഭിന്നശേഷി പ്രശ്ന പരിഹാരത്തിനും അധ്യാപക നിയമനാംഗീകാരത്തിനുമായി ജോസ് കെ.മാണി എംപിയാണ് നിർണ്ണായകമായ ഇടപെടൽ നടത്തിയത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നത്തിനാണ് ഇതിലൂടെ ശാശ്വത പരിഹാരം ഉണ്ടായത്.
ഈ വിഷയം ഉടലെടുത്തപ്പോൾ തന്നെ സഭയ്ക്കും സർക്കാരിനും ഇടയിൽ പാലമായി പ്രവർത്തിക്കുകയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയത്. അധ്യാപകരുടെ ആശങ്കകൾ കൃത്യമായി സർക്കാരിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ട നിർണ്ണായകമായ ഇടപെടലും ഇദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീം കോടതിയിലുള്ള പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ അഡ്വക്കറ്റ് ജനറലുമായും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുമായും നടത്തിയ ചർച്ചകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ ഈ തീരുമാനത്തിലെത്തിയത്. 20000-ൽ അധികം അധ്യാപകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണിയാണ് സഭയ്ക്കും സർക്കാരിനും ഇടയിൽ സമവായത്തിന് നേതൃത്വം വഹിച്ചത്.



