ക്ലീന്‍ കേരള കമ്പനിയില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ഒഴിവ്; നിങ്ങള്‍ യോഗ്യരാണോ? വിശദമായി അറിയാം…!

Spread the love

തിരുവനന്തപുരം: ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് വേസ്റ്റ് മാനേജ്മെന്റ് എക്സ്പെര്‍ട്ട്, പ്രോജക്‌ട് എഞ്ചിനീയര്‍ – കം – പ്രൊക്യുര്‍മെന്റ് എക്സ്പെര്‍ട്ട് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

നിയമനം താല്‍ക്കാലികമായിരിക്കും. ഫെബ്രുവരി 16 – ന് പുറത്തിറങ്ങിയ വിജ്ഞാപന് അനുസരിച്ച്‌, യോഗ്യരായവര്‍ക്ക് ഫെബ്രുവരി 28 – ന് നടക്കുന്ന വാക്ക് – ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കേരള സര്‍ക്കാര്‍ സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി.

വേസ്റ്റ് മാനേജ്മെന്റ് എക്സ്പെര്‍ട്ട് തസ്തികിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായ പരിധി 35 വയസാണ്. എം എസ് ഡബ്ല്യു ( മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ) ബിരുദവും, മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 3,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോജക്‌ട് എഞ്ചിനീയര്‍ – കം – പ്രൊക്യുര്‍മെന്റ് എക്സ്പെര്‍ട്ട് തസ്തികയ്ക്ക് ഉയര്‍ന്ന പ്രായ പരിധി 40 വയസ്സാണ്. മെക്കാനിക്കല്‍, എന്‍വയോണ്‍മെന്റല്‍, കെമിക്കല്‍, അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊക്യുര്‍മെന്റ്, പ്രോജക്‌ട് മാനേജ്മെന്റ് മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പരിചയം വേണം. അല്ലെങ്കില്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ എം ടെക് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും മതിയാകും.

എം ബി എ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,000 രൂപയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ രേഖാ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ക്ലീന്‍ കേരള കമ്പനി വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച്‌ പ്രിന്റൗട്ടും, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുടെയും സഹിതം ഹാജരാകണം.

അഭിമുഖം ഫെബ്രുവരി 28 – ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത്, കഴക്കൂട്ടത്തെ ചിന്മയ സ്‌കൂളിന് എതിര്‍വശത്തുള്ള സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസിന്റെ രണ്ടാം നിലയിലെ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ഓഫീസില്‍ വെച്ച്‌ നടക്കും. തസ്തികയെ കുറിച്ചും വിജ്ഞാപനത്തെ കുറിച്ചും കൂടുതലറിയാന്‍ www.cleankeralacompany.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.