കോട്ടയം ജില്ലയില്‍ പാഠപുസ്തക വിതരണം തുടങ്ങി; കളക്ടര്‍ ചേതന്‍ കുമാര്‍ മീണ വിതരണോദ്ഘാടനം നിര്‍വഹിച്ചു

Spread the love

കോട്ടയം: 2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് ജില്ലയില്‍ തുടക്കമായി.

video
play-sharp-fill

മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അച്ചടിച്ച മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് ഹൈസ്‌കൂളിലുള്ള കുടുംബശ്രീ ബുക്ക് ഹബ്ബില്‍ എത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടമായി ചങ്ങനാശ്ശേരി ഉപജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ടസ് ഓഫീസര്‍ എസ്. ശ്രീജിത്ത്, സ്റ്റോര്‍ കീപ്പര്‍ അനുരാജ് പ്രസാദ്, ജില്ലാ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ അനില്‍ കെ. തോമസ്, കോട്ടയം സൗത്ത് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി.ജി. ജ്യോതിമോള്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. രാജേഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജീവ്, സ്‌കൂള്‍ പ്രഥമാധ്യാപിക പ്രതിഭ മേരി നൈനാന്‍, പി.ടി.എ. പ്രസിഡന്റ് പ്രനീഷ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.